Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Value Is In Quality

Kottayam

​അ​ള​വ​ല്ല ഗു​ണ​മാ​ണ് മൂ​ല്യം: മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

പാ​ലാ: ചെ​യ്യു​ന്ന ജോ​ലി​യു​ടെ അ​ള​വ​ല്ല അ​വ​യു​ടെ ഗു​ണ​മാ​ണ് പ്ര​ധാ​ന​മെ​ന്നും സേ​വ​ന​ങ്ങ​ള്‍ എ​പ്ര​കാ​രം ജ​നോ​പ​കാ​ര​പ്ര​ദ​മാ​യി എ​ന്നു വി​ല​യി​രു​ത്തു​ന്ന ഒ​രു മൂ​ല്യ​ബോ​ധം വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ രൂ​പ​പ്പെ​ട​ണ​മെ​ന്നും ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്.

പാ​ലാ സി​വി​ല്‍ സ​ര്‍​വീ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ക്കു​ന്ന സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മെ​റാ​ക്കി ക്യാ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. പാഠ​പു​സ്ത​ക​ങ്ങ​ളി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന വി​ജ്ഞാ​നം രാ​ജ്യ​ന​ന്മ​യ്ക്ക് ഉ​ത​കും​വി​ധം വി​നി​യോ​ഗി​ക്ക​പ്പെ​ട​ണം. ഭാ​ര​ത​ത്തി​ല്‍ സാ​മൂ​ഹി​ക സു​ര​ക്ഷ​യും പൊ​തു​ജ​ന​ന​ന്മ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ സി​വി​ല്‍ സ​ര്‍​വീ​സ് വ​ലി​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്നും മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.

മു​ന്‍ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ്, അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഷ്, ഇ​ല​ക്‌​ട്രി​സി​റ്റി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ടി.​കെ. ജോ​സ് എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. മാ​നേ​ജ​ര്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, പാ​സ്റ്റ​റ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഡോ. ഇ​മ്മാ​നു​വ​ല്‍ പാ​റേ​ക്കാ​ട്ട്, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​വി.​വി. ജോ​ര്‍​ജു​കു​ട്ടി, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ആ​ന്‍​ഡ് ഡീ​ന്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ലാ​യി​ല്‍, ക്യാ​മ്പ് കോ-​ഓ​ർഡി​നേ​റ്റ​ര്‍ എ​സ്. കൃ​ഷ്ണ​രാ​ജ്, സി​സ്റ്റ​ര്‍ ഡോ. ​ജി​ഷാ വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up